മണ്ണാര്‍ക്കാട് : പെന്ഷന് പരിഷ്കരണവും നിര്‍ത്തലാക്കിയ ക്ഷാമബത്തയും അനുവദി ക്കണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് കോ – ഓപ്പറേറ്റീവ് പെന്‍ഷനേഴ്സ് അസോസിയേഷന് താലൂക്ക് കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.ഗോപിനാഥന് അധ്യ ക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി.മനോമോഹനന്‍, ബാലസുബ്രഹ്മണ്യന്, പി.എ. മുഹമ്മദ്, ഗോപാലകൃഷ്ണന്, ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു.