മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ദേശീയ പാത ഉപരോധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്പി. നസീര്‍ ബാബു അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അസീസ്, സിനാന്‍ തങ്ങള്‍, ഷാനിര്‍ ബാബു, സിഹബത്തുല്ല, കുരിക്കള്‍ സൈദ്, പ്രേകുമാര്‍, നസീഫ് പാലക്കാഴി, സിപി അലി, മണികണ്ഠന്‍ വടശേരിപ്പുറം, ശിഹാബ്, അജേഷ്. എം, ആഷിക്, ടിജോ.പി. ജോസ്, കബീര്‍, റസാക്ക് മംഗലത്ത്, ശംസുദ്ദീന്‍, ഫൈസല്‍ കൊന്നപ്പടി, കണ്ണന്‍ മൈലാംപാടം, റിസ്വാന്‍, ജലീല്‍, ഗംഗ തുടങ്ങിയവര്‍ നേതൃത്വം നല്‍കി..ഡി.സി.സി ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷറഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സം സാരിച്ചു.