ഒറ്റപ്പാലം : ചോറോട്ടൂരില്‍ റെയില്‍വേട്രാക്കിന് സമീപം രണ്ട് പുരുഷന്‍മാരുടെ മൃത ദേഹങ്ങള്‍ കണ്ടെത്തി. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഇരുവ രും ട്രെയിനില്‍ നിന്നും വീണതാണെന്നാണ് വിവരം. ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രാ ക്കിലാണ് മൃതദേഹങ്ങള്‍. 45ഉം 25ഉം വയസ്സ് തോന്നിക്കുന്നവരാണ് മരിച്ചത്. ഇവര്‍ ഇതര സംസ്ഥാനക്കാരാണെന്ന് സംശയിക്കുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് റെയില്‍വേപാള ത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കംപാര്‍ട്ട്‌മെന്റിന്റെ വാതിലിന് സമീപം ഇരു ന്ന് യാത്ര ചെയ്തപ്പോള്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്. വളവോടുകൂടിയ പ്രദേശ ത്ത് കൂടി തീവണ്ടി കടന്നുപോകുന്നതിനിടെ വാതില്‍ താനേ അടഞ്ഞപ്പോള്‍ ഇരുവരും ട്രാക്കിലേക്ക് തെറിച്ചതാകാമെന്നും സംശയിക്കുന്നു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപ ത്രിയിലേക്ക് മോര്‍ച്ചറിയിലേക്ക് മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!