അലനല്ലൂര്‍: രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്കുശേഷമുള്ള വിദ്യാര്‍ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനും രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്യുന്നതിനുമായി അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കോര്‍ണര്‍ പി.ടി.എ. യോഗ ങ്ങള്‍ തുടങ്ങി. കണ്ണംകുണ്ട് സെന്ററില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അധ്യക്ഷയായി. പ്രധാന അധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍, പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീന്‍ തിരുവാരപ്പറ്റ, ബി.ആര്‍.സി. കോര്‍ഡിനേറ്റര്‍ ഇ.ആര്‍.അലി, അധ്യാപകരായ പി.വി. ജയപ്രകാശ്, എ.എം.ഷഹര്‍ബാന്‍, പി.എം.ഷീബ, പി.നിര്‍മ്മലാദേവി, നൗഷാദ് പുത്ത ന്‍കോട് എന്നിവര്‍ സംസാരിച്ചു. ഒരാഴ്ച കൊണ്ട് 11 പ്രദേശങ്ങളിലെ മുഴുവന്‍ രക്ഷി താക്കളുടെയും യോഗം ചേരുന്നതിനാണ് കോര്‍ണര്‍ പി.ടി.എകള്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാന അധ്യാപകന്‍ അറിയിച്ചു.