പാലക്കാട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് പുലര്‍ച്ചെ കാര്‍ തട ഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പിരായിരി എരുപ്പക്കാട് പാറയ്ക്കല്‍ വീട്ടില്‍ ഉമ്മര്‍ നിഹാല്‍ (19), ചക്കാന്തറ ഗാന്ധിനഗറില്‍ റിനീഷ് (20) എന്നിവരെയാണ് ടൗണ്‍ സൗത്ത് പൊലിസ് പിടികൂടിയത്. ഒരാള്‍ക്കായി തിരച്ചില്‍ നടത്തുന്നു. ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. എറണാകുളം സ്വദേശിയായ സെയില്‍സ് എക്‌സിക്യുട്ടിവ് സുഹൃത്തിനെ പിരായിരിയില്‍ എത്തിച്ച ശേഷം മടങ്ങുമ്പോള്‍ ബിഇഎം സ്‌കൂളിന് സമീപത്തുവെച്ച് മൂവര്‍ സംഘം കാര്‍ തടയുകയായിരുന്നു. താക്കോല്‍ അഴിച്ചെടുത്ത ശേഷം എറണാകുളം സ്വദേശിയെ ഡ്രൈവിങ് സീറ്റില്‍ നിന്നും മാറ്റിയിരുത്തി പ്രതികളില്‍ ഒരാള്‍ വാഹനം ഓടിച്ചു. യാത്രയ്ക്കിടെ എടിഎമ്മില്‍ നിന്നും 24000 രൂപ നിര്‍ബന്ധിപ്പിച്ചു പിന്‍വലിപ്പിച്ചു. രണ്ട് പവന്‍മാലയും ഊരിവാങ്ങി. തുടര്‍ന്ന് ഏഴരയോടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കാര്‍ നിര്‍ത്തി പ്രതികള്‍ ഇറങ്ങിപ്പോയി. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് സാഹസികമായി പ്രതികളെ പിരായിരിയില്‍ നിന്നും പിടികൂടിയത്. അടുത്തിടെ കെഎസ്ആര്‍ടിസി പരിസരം കേന്ദ്രീകരിച്ച് ഇത്തരം സംഭവങ്ങള്‍ പതിവാണ്. സമാനരീതിയില്‍ കഴിഞ്ഞ ആഴ്ച കവര്‍ച്ച നടത്തിയ സംഘത്തില്‍പ്പെട്ട മൂന്ന് പേരെ റിമാന്‍ഡ് ചെയ്തിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!