പാലക്കാട് : കിണാശ്ശേരിക്ക് സമീപം ബൈക്ക് തടഞ്ഞു നിര്‍ത്തി മുളകുപൊടി സ്േ്രപ ചെയ്ത് കമ്പിവടി കൊണ്ട് അടിച്ച് 30 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ സൗത്ത് പൊലി സ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20ന് രാവിലെ നടന്ന സംഭവ ത്തിന് ശേഷം വിദേശത്തേക്ക് കടന്ന തൃശൂര്‍ ചാവക്കാട് വടക്കേക്കാട് പുന്നയൂര്‍ സൗ ത്തില്‍ ഹസീബിനെയാണ് (28) അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നും തിരിച്ചു വരുമ്പോള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 10 പ്രതികളുള്ള കേസില്‍ ഇതുവരെ എട്ടുപേര്‍ അറസ്റ്റിലായി. ഒന്നാം പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!