പാലക്കാട്: തിരുപ്പൂര്‍ അവിനാശിയില്‍ ഫെബ്രുവരി 20-ന് നടന്ന ബസ് അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികളുടെ ചികിത്സാചെലവ് ലഭിക്കുന്നതിനായി ബില്ലുകള്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് ഇ-മെയില്‍ ചെയ്യണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ചികിത്സയില്‍ ഇരിക്കുന്ന രോഗികളുടെ ചികിത്സാ ചെലവ് കേരള സര്‍ക്കാര്‍ വഹിക്കുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇ മെയില്‍ വിലാസം :pkd-colt.msg@kerala.gov.in. ഫോണ്‍ : 9539750214.