കോട്ടോപ്പാടം : സത്യം സ്വത്വം സമര്‍പ്പണം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്. എസ്. എഫ് ബാലാരവവും അദബ്, അറിവ്, സമര്‍പ്പണം എന്ന പ്രമേയത്തില്‍ സുന്നി ബാല വേദി യൂനിറ്റ് സമ്മേളനവും അമ്പാഴക്കോട് മുനവ്വിറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് മേഖല സെക്രട്ടറി തുഫൈല്‍ അസ്ഹരി അമ്പാഴക്കോ ട് പതാക ഉയര്‍ത്തി. എസ്.വൈ.എസ് യൂനിറ്റ് ട്രഷറര്‍ മുസ്തഫ ദാരമി അമ്പാഴക്കോട് പ്രാര്‍ത്ഥന നടത്തി. എസ്.കെ.എസ്.ബി.വി യൂനിറ്റ് ചെയര്‍മാന്‍ ഫൈസനല്‍ നിസാമി കുമരംപുത്തൂര്‍ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹക്കീം ഫൈസി തോട്ടര വിഷയാവതരണം നടത്തി. സ്വദര്‍ മുഅല്ലിം കെ.എ.മുഹമ്മദ് ഷക്കീര്‍ ഫൈസി തുപ്പനാട്, മദ്‌റസ ജനറല്‍ സെക്രട്ടറി കെ.ഹംസ മാസ്റ്റര്‍, എസ്.കെ. എസ്.എസ്.എഫ് മേഖല ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി, എസ്.കെ.ബി.വി. റെയ്ഞ്ച് കണ്‍വീനര്‍ ഫാറൂഖ് മാസ്റ്റര്‍, ഈജിപ്ത് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി കെ.എം.മുസ്തഫ എന്നി വര്‍ സംസാരിച്ചു. അജ്മല്‍ വാഫി, ശാഫി മാഹിരി, ബഷീര്‍ മുസ്ലിയാര്‍, സ്വഫ്വാന്‍ അക്കര, ശിഹാബുദ്ദീന്‍ നുജൂമി, സൈനുദ്ദീന്‍ ലുലു, ബഷീര്‍ മാസ്റ്റര്‍, ഷബീബ്, മുഹമ്മദ് ഷാദിന്‍. കെ, മുഹമ്മദ് റാഹിബ്, മുഹമ്മദ് അജ്നാസ്, ഷിനാന്‍.എ, അഷ്ഫാഖ് ,എന്നിവര്‍ സംബന്ധി ച്ചു. എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് സെക്രട്ടറി സ്വഫ്വാന്‍ മുസ്ലിയാര്‍ സ്വാഗതവും, യൂനിറ്റ് പ്രസിഡന്റ് മനാഫ് ദാരിമി അമ്പാഴക്കോട് നന്ദിയും പറഞ്ഞു.
