അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ നാളെ സൗജന്യ മെ ഗാമെഡിക്കല്‍ ക്യാംപ് നടക്കും. ഹൃദ്രോഗ വിഭാഗം, നേത്രരോഗ വിഭാഗം, ശ്വാസ കോ ശ രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, യൂറോളജി വിഭാഗം, ഫിസിഷ്യന്‍ ആന്‍ഡ് ഡയ ബറ്റോളജി വിഭാഗം എന്നിവയിലാണ് ക്യാംപ് നടക്കുക. ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ നടക്കുന്ന ക്യാംപില്‍ മണ്ണാര്‍ക്കാട് മദര്‍കെയര്‍ ഹോസ്പി റ്റലിലെ വിദഗ്ദ്ധരായഡോക്ടര്മാര് രോഗികളെ പരിശോധിക്കും. എക്കോ ടെസ്റ്റ്, തിമിര ശസ്ത്രക്രിയ പരിശോധന, 650 രൂപ നിരക്കു വരുന്ന പി.എഫ്.ടി ടെസ്റ്റ്, ബി.പി, ഷുഗര്‍ ടെ സ്റ്റ്, 1000 രൂപ ചെലവ് വരുന്ന ബിഎംഡി ടെസ്റ്റ്, യൂറോഫ്ളോമെട്രി ടെസ്റ്റ്, മൂത്രസംബന്ധ മായ രോഗങ്ങള്‍ക്കുള്ള ടെസ്റ്റ്, യൂറിക് ആസിഡ് എന്നിവയുമായി ബന്ധപ്പെട്ട പരിശോധ ന സേവനങ്ങളും ക്യാംപില്‍ ലഭിക്കും.
നേത്ര രോഗ വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ.മാത്യു. കെ.ജോണ്‍സ ണ്, ശ്വാസകോശ രോഗവിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. സമീര്‍ ആനക്കച്ചേരി, ജനറല്‍ മെഡിസിന് വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ആന്‍ഡ് ഡയബറ്റോളജിസ്റ്റ് ഡോ.ജോണ്‍ മഞ്ഞളി, ഹൃദ്രോഗ വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് ഇന്റ ര്വെന്ഷണല് കാര്‍ഡിയോളിസ്റ്റ് ഡോ.ജോര്‍ജ് ജേക്കബ്, അസ്ഥിരോഗ വിഭാഗത്തില്‍ കണ്‍സള്‍ട്ട ന്റ് ഓര്‍ത്തോപീഡിക് സര്ജന് ഡോ.കെ.എ.ഹാഫിസും, യൂറോളജി വിഭാ ഗത്തില്‍ കണ് സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ.റോണി ജേക്കബും രോഗികളെ പരിശോ ധിക്കും. രജിസ്ട്രേ ഷനും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യമാണെ ന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു.ബുക്കിംങിന് 8078823551, 04924 263551 എന്ന നമ്പറില്‍ ബന്ധ പ്പെടുക.