തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ ഓഫിസ് അറ്റന്‍ഡന്റ് തസ്തിക യില്‍ മുപ്പത് വര്‍ഷത്തെ സേവനത്തിനൊടുവില്‍ വളണ്ടറി റിട്ടയര്‍മെന്റ് സ്‌കീമില്‍ വിരമിച്ച കെ.മുഹമ്മദാലിക്ക് കേരള വെറ്ററിനറി യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അ സോസിയേഷന്‍ സമുചിതമായ യാത്രയയപ്പ് നല്‍കി.ഫാം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് യോഗം കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനന്‍, ഫാം വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് എം. പ്രദീപ് കുമാര്‍, സെക്രട്ടറി കെ.ഹരിദാസന്‍, കെ.വി.യു.ഇ.എ സംസ്ഥാന കമ്മിറ്റി അംഗം സമീര്‍, സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി അംഗം സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. മുഹമ്മദാലി മറുപടി പ്രസംഗം നടത്തി. യൂനിറ്റ് സെക്രട്ടറി സുജിത്ത് സ്വാഗതവും പ്രസിഡന്റ് മുഹമ്മദ് അസ്‌റുദ്ദീന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!