മണ്ണാര്‍ക്കാട് : വനത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവി ഴാംകുന്ന് കോട്ടാണിക്കുന്ന് റിസര്‍വനത്തിലെ കമ്പിപ്പാറ ഭാഗത്തായാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. ഏകദേശം പത്ത് വയസു പ്രായം മതിക്കും. ദിവസങ്ങളായി ഈ ഭാഗത്ത് കാട്ടാനയുടെ ശല്ല്യമുണ്ട്. ഇന്ന് പ്രദേശത്ത് പത്തോളം കാട്ടാനകളെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, തിരുവിഴാംകുന്ന് ഡെ പ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘം ആനകളെ സൈലന്റ് വാലി വനമേഖലയിലേക്ക് തുരത്തിയിരുന്നു. ഇതിനിടെ വനത്തില്‍ റോന്തുചുറ്റുകയായിരുന്ന ഇന്ന് വൈകിട്ടോടെയണ് വാച്ചര്‍മാരാ ണ് ആനയുടെ ജഡം കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല. ജഡം നാളെ രാവിലെ പോ സ്റ്റുമാര്‍ട്ടം നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
