കാഞ്ഞിരപ്പുഴ:വിദ്യാര്‍ത്ഥികളുടെ ജീവന് ഭീഷണിയായ സ്‌കൂള്‍ കെട്ടിടം ഉടന്‍ മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ പൂഞ്ചോല ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അനിശ്ചിതകാല സമരം തുടങ്ങി. ഇതിന്റെ ഭാഗ മായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധ കൂട്ടായ്മ നടത്തി. വിദ്യാലയ സംരക്ഷണ സമിതി ചയര്‍മാന്‍ സമരം സുഭാഷ് ഉദ്ഘാ ടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സിന്ധു, ഷൈലജ, വിജയന്‍, മുരളി, ദീപാ അനീഷ്, മുരളി, ശ്രീനിവാസന്‍, കാളി, മരുതി, തങ്കമണി തുടങ്ങിയവര്‍ സംസാരിച്ചു.സ്‌കൂള്‍ കെട്ടിടത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ബാലാവകാശ കമ്മീഷന്‍,മനുഷ്യാവകാശ കമ്മീഷന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി,എംഎല്‍എ എന്നിവരുള്‍പ്പടെയുള്ള വര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് വിദ്യാലയ സംരക്ഷണ സമിതി സമരം ആരംഭിച്ചത്.

നിലവിലെ സ്‌കൂള്‍ കെട്ടിടം ചിരട്ട വെച്ചു വാര്‍ത്തതിനാല്‍ ചിരട്ട കള്‍ ഓരോന്നായി താഴോട്ട് വീഴുകയും വിദ്യാര്‍ത്ഥികളുടെ ജീവന് തന്നെ ഭീഷണിയായ നിലയിലാണ്.കമ്പികള്‍ പുറത്തു കാണു ന്നതിനാല്‍ ഓരോ കമ്പിയും ദ്രവിച്ച നിലയിലാണ്. കോണ്‍ ക്രീറ്റ് കഷ്ണങ്ങളും ചിരട്ടകളും ദിനേന വിദ്യാര്‍ത്ഥികളുടെ ദേഹത്തേ ക്ക് വീഴുകയും ചെയ്യുന്നുണ്ട്. നിലവില്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തേ ക്ക് വീഴാതിരിക്കാന്‍ ക്ലാസ് മുറികള്‍ ടാര്‍പോളിന്‍പായ കൊണ്ട് മേലാപ്പ് കെട്ടിവെച്ചിരിക്കുകയാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടായ പാമ്പും തോട് ആദിവാസി കോളനിയിലെ ആദിവാസി വിഭാഗത്തി ല്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. 6 കി.മീ മലയിറങ്ങിയാണ് പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ ഇവിടെ എത്തു ന്നത്.