മണ്ണാര്‍ക്കാട്: സംസ്ഥാനപാതയില്‍ കാട്ടുപന്നിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ചെര് പ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കര്‍നെച്ചി വീട്ടില്‍ സൈനുദ്ദീന്‍ (47) ആണ് മരി ച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ സി.എച്ച് ഓഡിറ്റോറിയത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. ജോലി ആവശ്യാര് ത്ഥം മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്നു സൈനുദ്ദീന്‍. ഈ സമയം റോഡിന് കുറുകെ വന്ന കാട്ടുപന്നി സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. ശബ്ദം കേട്ട് സമീ പത്തെ വീട്ടിലെ അഫ്സല് പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതറിഞ്ഞത്. ഓടിക്കൂടിയ ആളുകള്‍ ചേര്‍ന്ന് പരിക്കേറ്റ സൈനുദ്ദീനെ വട്ടമ്പലം മദര്‍കെയര്‍ ആശു പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ:സൗദ. മക്കള്‍: മുഹ്സിന, മുന്ഷിഫ, സിദ്ദീഖ്.