ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനായി പോകുന്ന കെ.ജെ.യു ജില്ലാ പ്രസിഡന്റ് സി.എം.സബീറലി, മേഖലാ പ്രസിഡന്റ് കൃഷ്ണദാസ് കൃപ, യൂനിറ്റ് പ്രസിഡന്റ് എ.രാജേഷ് എന്നിവര്‍ക്ക് പ്രസ് ക്ലബ് മണ്ണാര്‍ക്കാടും കെ.ജെ.യു മണ്ണാര്‍ക്കാട് യൂനിറ്റ് കമ്മിറ്റിയും ചേര്‍ന്ന് യാത്രയയപ്പ് നല്കി. പത്ര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി ഐ.ജെ.യുവിന്റെ നേതൃത്വത്തില്‍ ഒക്ടോ ബര് ഒന്നിനാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും 12 പേരാണ് പോ കുന്നത്. ഈ സംഘത്തിലേക്കാണ് പ്രസ് ക്ലബ് മണ്ണാര്‍ക്കാടിന്റെ മൂന്ന് ഭാരവാഹിക ളും ഉള്‍പ്പെട്ടത്. പ്രസ് ക്ലബില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍ ചെറുകര അധ്യക്ഷനായി. ട്രഷറര്‍ ഇ.എം.അഷ്റഫ്, എം.അബ്ദുറഹ്മാന്, അമീന് മണ്ണാര് ക്കാട്, എം.കെ.ഹരിദാസ്, അബ്ദുല്‍ ഹാദി അറയ്ക്കല്‍, കെ.പി.അഷ്റഫ്, സജീവ്.പി. മാത്തൂര്‍,ഡി.നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ജെ.യു ജില്ലാ പ്രസിഡന്റ് സി. എം.സബീറലി, മേഖലാ പ്രസിഡന്റ് കൃഷ്ണദാസ് കൃപ, യൂനിറ്റ് പ്രസിഡന്റ് എ. രാജേഷ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ഡി.മധു സ്വാഗ തവും എക്സിക്യുട്ടിവ് കമ്മിറ്റി അംഗം വി.കെ.അജയന് നന്ദിയും പറഞ്ഞു.