മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ മണലടിയില്‍ തുടങ്ങുന്ന അജൈവ മാലിന്യ സംഭ രണ കേന്ദ്രവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ഇത് പരിഹരിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയെത്തി. നിര്‍ദിഷ്ട എം.സി.എഫ് കെട്ടിടത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗവും ചേ ര്‍ന്നു. അതേ സമയം യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്ന നാട്ടുകാരെ ജില്ലാ കലക്ടര്‍ നേരില്‍ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു. പദ്ധതി പരാതിക്ക് ഇടവരുത്താതെ നടപ്പിലാക്കു മെന്ന് ഉറപ്പുനല്‍കിയ കലക്ടര്‍ ജനങ്ങളുടെ സഹകരണവും തേടി.

നിലവില്‍ പഞ്ചായത്ത് പുഞ്ചക്കോടുള്ള രണ്ട് മുറി കെട്ടിടമാണ് അജൈവമാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇത് അപര്യാപ്തമായി വന്നതോടെയാണ് പഞ്ചായത്ത് മണലടിയില്‍ പുതിയെ കെട്ടിടം കണ്ടെത്തിയത്. എന്നാല്‍ നാട്ടുകാര്‍ പ്രതി ഷേധവുമായി എത്തിയതോടെ പദ്ധതി തുടങ്ങാനായില്ല. വീടുകളില്‍ നിന്നും ഹരിത കര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പടെയുള്ള അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുകയും പഞ്ചായത്തുമായി കരാറിലേര്‍പ്പിടുന്ന കമ്പനിക്ക് ഇവി ടെ നിന്നും മാലിന്യങ്ങള്‍ കൈമാറുകയുമാണ് ചെയ്യുക. ആഴ്ചതോറും കരാര്‍ കമ്പനി എം.സി.എഫില്‍ നിന്നും മാലിന്യം വാഹനത്തില്‍ കൊണ്ടുപോവുകയും ചെയ്യുമെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വായു, ജലമലിനീകരണം, കാട്ടുപന്നി, തെരുവുനായ ശല്യത്തിനെല്ലാം കാരണമാകുന്നതുള്‍പ്പടെയുള്ള പരാതിയാണ് നാട്ടുകാര്‍ ഉന്നയി ക്കുന്നത്.

എം.സി.എഫിന് അകത്തല്ലാതെ മാലിന്യങ്ങള്‍ മുറ്റത്തിടേണ്ട സാഹചര്യം വരില്ലെന്നും ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്ന കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ കഴിയുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി വ്യക്തമാക്കി. ബ്രഹ്മപുരം സംഭവുമടക്കം ജനം ചൂണ്ടിക്കാട്ടിയപ്പോള്‍ ആവശ്യമായ മുന്‍കരുതലുകളെല്ലാം ഏര്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ജനങ്ങളുടെ ആരോഗ്യസംരക്ഷണകാര്യത്തില്‍ താന ടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്നും കലക്ടര്‍ നാട്ടുകാരോട് വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, ജനപ്രതിനിധികള്‍, ക്ലീന്‍കേരള, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!