കോട്ടോപ്പാടം: എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം കോട്ടോപ്പാടം ക്ലസ്റ്റര്‍ കമ്മിറ്റി സമുചിതമായി ആചരിച്ചു. അമ്പാഴ ക്കോട് സെന്ററില്‍ മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി.ക്ലസ്റ്റര്‍ സെക്രട്ടറി തുഫൈല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.അഷ്‌റഫ് ഹസനി,മനാഫ് ദാരിമി,ഷിഹാബുദ്ധീന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ലത്തീഫ് മുസ് ലിയാര്‍,ഷൗക്കത്ത് അന്‍വരി, ഹംസ മുസ്‌ലിയാര്‍, റിയാസ് ,ഹുസൈന്‍, അന്‍വര്‍,ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു ക്ലസ്റ്റര്‍ പ്രസിഡണ്ട് അബ്ദുറൗഫ് വേങ്ങ സ്വാഗതവും ശബീബ് സി.ടി നന്ദിയും പറഞ്ഞു.കോട്ടോപ്പാടം ക്ലസ്റ്റര്‍ പരിധിയില്‍ പെട്ട കോട്ടോപ്പാടം, ആര്യമ്പാവ് റോഡ്, കൂമഞ്ചേരിക്കുന്ന്, അമ്പഴ ക്കോട്, പുറ്റാനിക്കാട്, കൊടുവാളിപ്പുറം, കുണ്ട്‌ലക്കാട് എന്നീ യൂണിറ്റ് തലങ്ങളിലും സ്ഥാപക ദിനാചരണം നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!