അലനല്ലൂര്‍ : പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ മതേതര മനസ്സിനെ തകര്‍ക്കാനുള്ള വര്‍ഗീയ നീക്കങ്ങളെ ചെറുത്തു തോല്‍ പ്പിക്കുമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ പാലക്കാഴി ശാഖ ഒരുമ കുടുംബ സംഗമം അഭിപ്രായപ്പെട്ടു. സമ്മേളനം വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസഷന്‍ പാലക്കാട് ജില്ല വൈസ് പ്രസിഡന്റും നജാഹ് കോളേജ് ഡയറക്ടറുമായ ഷരീഫ് കാര ഉദ്ഘാടനം ചെയ്തു. നേര്‍പഥം വാരിക ചീഫ് എഡിറ്റര്‍ ഉസ്മാന്‍ പാലക്കാഴി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ വിജയികളായ എന്‍. കെ സാറുമ്മ, ടി.കെ സലീന, ടി.കെ ജംഷീന എന്നിവര്‍ക്കുള്ള സമ്മാന വിതരണം പ്രഗത്ഭ പണ്ഡിതനും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസഷന്‍ അലനല്ലൂര്‍ മണ്ഡലം മുഖ്യ രക്ഷാധികാരിയുമായ കെ. കെ ഹംസ മൗലവി നിര്‍വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസഷന്‍ പാലക്കാട് ജില്ല പ്രസിഡന്റ് ടി. കെ ത്വല്‍ഹത്ത് സ്വലാഹി, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റസ് ഓര്‍ഗനൈസഷന്‍ ജില്ല വൈസ് പ്രസിഡന്റ് കെ. പി സുല്‍ഫീക്കര്‍, പാറലില്‍ ഹുസൈന്‍, കൂരിക്കാടന്‍ കബീര്‍, കളപ്പാറ ഉമ്മര്‍, കെ. നൂറുദ്ധീന്‍ ഫാസില്‍, കെ. പി ഷാനിബ് കാര, കെ.ഷാനവാസ്, കെ.പി നൗഷാദ്, കെ. ഉമ്മര്‍, കെ.ടി അബ്ദുല്‍ ഗഫാര്‍ എന്നിവര്‍ സംസാരിച്ചു.