മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ചുങ്കത്തെ ലോട്ടറി കടയിലും മോഷണം.ഇന്ന് പുലര്‍ച്ചെയോടയാണ് കവര്‍ച്ച നടന്നിരി ക്കുന്നത്. കുമരംപുത്തൂര്‍ എ.യു.പി സ്‌കൂളിന് മുന്‍വശത്തെ പുഷ്പലതയുടെ ലോട്ടറി കടയില്‍ നിന്നും മൂന്ന് തിരുവോണം ബമ്പര്‍ ലോട്ടറികളും രണ്ടായിരത്തോളം രൂപയും അപഹരിച്ചു. ആവശ്യക്കാര്‍ പറഞ്ഞുറപ്പിച്ചിരുന്നതും ഇന്ന് നറുക്കെടുക്കാനിരുന്നതു മായ ലോട്ടറിയാണ് നഷ്ടപ്പെട്ടത്. കല്ലടി കോളജ് പയ്യനെടം റോഡിലുള്ള മൊയ്തുപ്പയും ഉടമസ്ഥതയിലുള്ള കെ.എം.ബേക്കറി, സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിന്‍ ഹോട്ടല്‍, സുധീഷിന്റെ ഉടമസ്ഥതയിലുള്ള ആവണി പലചരക്ക് കട എന്നിവടങ്ങളിലും മോഷണം നടന്നു. കടകളുടെ ഷട്ടറിന്റെയും ഗ്രില്ലിന്റെയും പൂട്ട് പൊളി്ച്ചാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഉടമകള്‍ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കി. സിദ്ദീഖിന്റെ കടയില്‍ നിന്നും 2,800രൂപയും സുധീഷിന്റെ കടയില്‍ നിന്നും 1700 രൂപയും മൊയ്തുപ്പയുടെ കടയില്‍ നിന്നും 300 രൂപയും നഷ്ടമായതായി പരാതിയില്‍ പറയുന്നു.പൊലീസെത്തി പരിശോധന നടത്തി. കെ.എം.ബേക്കറിയിലുള്ള സി.സി.ടി. വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മുഖം മറച്ചെത്തിയ രണ്ട് പേര്‍ മോഷ ണം നടത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!