മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഭീമനാട്ടെ പെരുംകുളത്തില്‍ മുങ്ങിമരിച്ച പെണ്‍കുട്ടികളു ടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കുടുംബ ത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പരമാവധി ധനസഹായം ലഭ്യമാക്കണമെന്നാണ് കഴിഞ്ഞ ദിവസം നല്‍കിയ കത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഭീമനാട് കൂമഞ്ചേരിക്കുന്ന് അക്കര റഷീദ് -അസ്മ ദമ്പതികളുടെ മക്കളായ നഷീദ അസ്‌ന (26), റമീഷ ഷഹനാസ് (23), റിഷാന അല്‍താജ് (18) എന്നിവരാണ് വീടിന് സമീപത്തെ കുള ത്തില്‍ മുങ്ങി മരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 30നായിരുന്നു സംഭവം. സഹോദരിമാരില്‍ ഒരാള്‍ കുളത്തില്‍ കാല്‍വഴുതി വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ട് പേരും അപകടത്തില്‍പെട്ടത്. പിതാവായ റഷീദിന്റെ കണ്‍മുന്നില്‍ വെച്ചായിരു ന്നു ദുരന്തം. കുളത്തില്‍ മുങ്ങിത്താണ പെണ്‍കുട്ടികളെ സമീപവാസികളും തോട്ടത്തി ലുണ്ടായിരുന്ന തൊഴിലാളികളുമെല്ലാം ചേര്‍ന്ന് കുളത്തില്‍ നിന്നും കരയ്‌ക്കെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!