മണ്ണാര്‍ക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം 100 ദിവസം പൂര്‍ത്തിയാക്കിയ കുടുംബത്തിലെ 18 മുതല്‍ 45 വയസുവരെ യുള്ള അംഗങ്ങള്‍ക്ക് വിവിധ മേഖലകളില്‍ പ്രോജക്ട് ഉന്നതി യില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ അവിദഗ്ധ മേഖലയില്‍ നിന്ന് വിദഗ്ധരാക്കി മാറ്റുന്നതോടൊപ്പം അവര്‍ക്ക് സുസ്ഥിര വരുമാനവും പൂര്‍ണ്ണസമയ തൊഴി ലും പ്രധാനം ചെയ്യുകയാണ് ലക്ഷ്യം. കേരളത്തില്‍ സംസ്ഥാന തൊഴിലുറപ്പ് മിഷനും എസ്.ആര്‍.എല്‍.എം മായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയും ചേര്‍ന്നാണ് പദ്ധതി നടപ്പി ലാക്കുന്നത്.

അര്‍ഹതയുളള കുടുംബങ്ങള്‍ക്ക് വിദഗ്ധ പരിശീലനവും, സ്വയം തൊഴില്‍ പരിശീലനവു മാണ് നല്‍കുന്നത്. ഡി.ഡി.യു.ജി.കെ.വൈ., ആര്‍.എസ്.ഇ.ടി.ഐ., കെ.വി.കെ. എന്നിവ മുഖാന്തിരമാണ് പരിശീലനം.പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശീലന കാല ത്ത് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന അവിദഗ്ധ വേദനത്തിന് തുല്യമായ സ്‌റ്റൈപ്പന്റ് ലഭി ക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്കുകളിലെ തൊഴിലുറ പ്പ് പദ്ധതി ഓഫീസുമായി ബന്ധപ്പെടണമെന്ന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!