കോട്ടോപ്പാടം: കൂടുതല്‍ വേഗവും ഉയരവും ദൂരവും തേടി നാനൂറില്‍പരം കായിക പ്രതിഭകള്‍ വീറും വാശിയുമായി ട്രാക്കില്‍ അണിനിരന്നതോടെ 47-ാമത് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായികമേളക്ക് ആവേശത്തുടക്കം. കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റിനെ തുടര്‍ന്ന് പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി പതാക ഉയര്‍ത്തി.

മലപ്പുറം വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ഡി.വൈ. എസ്.പി ഫിറോസ് എം.ഷെഫീഖ് കായികമേള ഉദ്ഘാടനം ചെയ്തു. പിടി.എ പ്രസിഡന്റ് എ.മുഹമ്മദലി അധ്യക്ഷനായി. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ഫിറോസ് എം.ഷെഫീഖിനെയും കഴിഞ്ഞ മുപ്പത് വര്‍ഷമായി സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ വിവിധ സ്‌കൂള്‍ മേളകളുടെ സംഘാടനത്തില്‍ നേതൃപരമായ പങ്കുവഹിച്ച സീനിയര്‍ അധ്യാപകന്‍ ഹമീദ് കൊമ്പത്തിനെയും ചടങ്ങില്‍ ആദരിച്ചു.

അത്ലറ്റ് ആയിഷ സിയ കായിക താരങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍ സിപ്പാള്‍ എം.പി. സാദിഖ്,മാനേജര്‍ റഷീദ് കല്ലടി,കെ.കെ.സന്തോഷ്‌കുമാര്‍, അണ്‍ എയ്ഡഡ് പ്രിന്‍സിപ്പാള്‍ സജ്‌ല,എം.പി.ഷംജിത്ത്,ജി.അമ്പിളി,കണ്‍വീനര്‍ ഷിജി ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍ കെ.പി.റിയാസ് സംസാരിച്ചു. കായികമത്സരങ്ങള്‍ക്ക് മുന്നോടി യായി സ്‌കൂള്‍ ഗെയിംസ് ടീമിന്റെ നേതൃത്വത്തില്‍ എയ്‌റോബിക്‌സ് ഡാന്‍സും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!