പാലക്കാട് : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷ ന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന- വിപണനമേളയ്ക്ക് ഫെബ്രുവരി 24 ന് തുടക്കമാവും. വൈകീട്ട് അഞ്ചിന് കോട്ടമൈതാനത്ത് പട്ടികജാതി – പട്ടികവര്‍ഗ – പിന്നാക്കക്ഷേമ – നിയമ –  സാംസ്‌കാരിക – പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാവുന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാവും.

ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോട്ടമൈതാനത്താണ് മേള നടക്കുക. വ്യക്തിഗത ഗുണഭോക്താക്കളുടെയും കുടുംബശ്രീ സി. ഡി. എസ്സുകളുടെയും സന്നദ്ധസംഘടനകളുടെയും ഇതര സംസ്ഥാന ങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കളുടെയും വൈവിധ്യമാര്‍ന്ന ഉല്‍ പന്നങ്ങളുടെ പ്രദര്‍ശനമാണ് മേളയില്‍ ഉണ്ടായിരിക്കുക. പര മ്പരാഗ ത ഉല്‍പ്പന്നങ്ങളുടെ തല്‍സമയ നിര്‍മ്മിതി നേരിട്ട് കാണുന്നതിനുള്ള അവസരവും മേളയില്‍ ഉണ്ടാവും.  രുചിക്കൂട്ടൊരുക്കി ഫുഡ് കോര്‍ ട്ടും മെഡിക്കല്‍ ക്യാമ്പും മേളയില്‍ ഒരുക്കും. എല്ലാ ദിവസ വും വൈകീട്ട് പ്രമുഖര്‍ പങ്കെടുക്കുന്ന കലാ –  സാംസ്‌കാരിക  പ്രഭാഷണ പരിപാടികളും ഉണ്ടായിരിക്കും.

പരിപാടിയില്‍ റീ – ടേണ്‍ വായ്പ വിതരണം വി. കെ. ശ്രീകണ്ഠന്‍ എം.പിയും വിദ്യാഭ്യാസ വായ്പാ വിതരണം രമ്യ ഹരിദാസ് എം.പിയും നിര്‍വഹിക്കും.  ജില്ലയിലെ എം.എല്‍.എ. മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി. ബാല മുരളി, കെ.എസ്.ബി.സി.ഡി.സി. മുന്‍ചെയര്‍മാന്‍ സി.ടി. കൃഷ്ണന്‍, കെ.എസ്.ബി.സി.ഡി.സി. ഡയറക്ടര്‍ ഗോപി കോട്ടമുറിക്കല്‍, പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നായര്‍, കെ.എസ്.ബി.സി.ഡി.സി. ഡയറക്ടര്‍മാരായ എ.പി. ജയന്‍, എ.മഹേ ന്ദ്രന്‍, ടി. കണ്ണന്‍, ചെയര്‍മാന്‍ ടി. കെ. സുരേഷ്,  പട്ടികജാതി – പട്ടികവര്‍ഗ –  പിന്നാക്കക്കവിഭാഗ – വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍ ഐ.എ.എസ്,  മാനേജിങ് ഡയറക്ടര്‍ കെ.ഭാസ്‌കരന്‍, ഒ.വി വിജയന്‍ സ്മാരക സമിതി കണ്‍വീനര്‍ ടി.ആര്‍. അജയന്‍ എന്നിവര്‍ പങ്കെടുക്കും.

ഉദ്ഘാടന ദിവസം വൈകീട്ട്  4.30 ന് മെഹ്ഫില്‍ പാലക്കാട് അവതരിപ്പിക്കുന്ന സംഗീത വിരുന്നും 6.30 ന് പ്രശസ്ത പിന്നണി ഗായകന്‍ ഹരിശങ്കറും ടീമും  അവതരിപ്പിക്കുന്ന  ‘പ്രഗതി’ ബാന്‍ഡിന്റെ സംഗീത നിശയും അരങ്ങേറും.

അറിവങ്കം 2020

‘ഇന്‍ സെര്‍ച്ച് ഓഫ് ജീനിയസ് ഓഫ് പാലക്കാട് ‘
ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് നയിക്കുന്ന ക്വിസ് മല്‍സരം 27 ന്

സംസ്ഥാന പിന്നാക്ക  വികസന കോര്‍പ്പറേഷന്റെ രജത ജൂബിലിയാഘോഷത്തോടനുബന്ധിച്ച് അറിവങ്കം 2020 എന്ന പേരില്‍  ‘ഇന്‍ സെര്‍ച്ച്  ഓഫ് ജീനിയസ് ഓഫ് പാലക്കാട്’  ക്വിസ്  മല്‍സരം സംഘടിപ്പിക്കുന്നു. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് നയിക്കുന്ന ക്വിസ് മല്‍സരത്തില്‍ പ്രായഭേദമെന്യ എല്ലാവര്‍ക്കും പങ്കെടുക്കാം. ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് മൂന്നിന് പാലക്കാട് കോട്ടമൈതാനത്താണ് മത്സരം ആരംഭിക്കുക. താല്പര്യമുള്ളവര്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ നടക്കുന്ന സ്പോട്ട് രജിസ്ട്രേഷനിലൂടെ രജിസ്റ്റര്‍ ചെയ്ത് ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കാം. ആദ്യ തിരഞ്ഞെടുക്കപ്പെടുന്ന ആറു പേരായിരിക്കും ഫൈനല്‍ മല്‍സരങ്ങളില്‍  പങ്കെടുക്കുക.  ഫോണ്‍ – 9496611686

അറിവങ്കം  2020  ന്റെ ഉദ്ഘാടനം അന്നേ ദിവസം ഉച്ചയ്ക്ക് 2.45 ന് നടനും എഴുത്തുകാരനുമായ വി .കെ. ശ്രീരാമന്‍ നിര്‍വഹിക്കും. മുണ്ടൂര്‍ സേതുമാധവന്‍ അധ്യക്ഷനാകും. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപിനെ കൂടാതെ എം. കാസീം, ടി.കെ. നൗഷാദ് എന്നിവര്‍ പങ്കെടുക്കും. സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!