എറണാകുളം:ഗനഡോര്‍ ഫുട്‌ബോള്‍ അക്കാദാമിയുടെ നേതൃത്വ ത്തില്‍ ഗനഡോര്‍ സൂപ്പര്‍ കപ്പ് 2020 ഫുട്‌ബോള്‍ ടുര്‍ണമെന്റ് ഫെബ്രുവരി 15 , 16 തീയതികളിലായി കളമശ്ശേരി ആല്‍ബര്‍ടിയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്നു. പത്തിനും പന്ത്രണ്ടിനും വയസ്സിന് താഴെ രണ്ടു വിഭാഗങ്ങളിലായി നടന്ന ടൂര്‍ണമെന്റ്ല്‍ 16 ടീമുകള്‍ മാറ്റുരച്ചു.അക്കാദമിയും, പന്ത്രണ്ടു വയസ്സില്‍ താഴെ വിഭാഗത്തില്‍ ഗനഡോര്‍ ഫുട്‌ബോള്‍ അക്കാദാമിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടുര്‍ണമെന്റിന്റെ ഫൈനല്‍സ് എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി ശ്രീനിജന്‍ ഉല്‍ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനം കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ റുഖിയ ജമാല്‍, സന്തോഷ് ട്രോഫി മുന്‍ ക്യാപ്റ്റന്‍ സുമേഷ് പി എസ്., ഫിലിം എഡിറ്റര്‍ സൈജു ശ്രീധരന്‍, എഡ്വിന്‍ ആന്റണി, സേവ്യര്‍ ടി.പി തുടങ്ങിയവര്‍ നിര്‍വഹിച്ചു.
ഫാദര്‍ ജോസഫ് രാജന്‍ കിഴവന ഉല്‍ഘാടനം നിര്‍വഹിച്ച ട്യുര്ണമെന്റില്‍ ഗനഡോര്‍ എഫ് എ ഹെഡ് കോച്ച് റൂബന്‍ വിവേറ, നിധി ഏബിള്‍, ഷിനോദ് കുമാര്‍, ലക്ഷ്മി പ്രിയേഷ്, പ്രസീദ പ്രകാശ്, വിമല അനോജ്, ജോണ്‍സന്‍ സേവിയര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനോജ് ടി എസ് ടുര്‍ണമെന്റ് നിയന്ത്രിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കികൊണ്ട് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍, ‘ഗോ ഗ്രീന്‍’ ക്യാമ്പയിനിന്റെ ഭാഗമായി 16 ടീമുകളെ കൊണ്ടും മാവിന്‍ തൈകള്‍ നടുന്ന പദ്ധതി സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠന്‍ ഉല്‍ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തില്‍ മനുഷ്യന്റെ പങ്ക് എത്രത്തോളമെന്നും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും,വരും തലമുറക്കാരായ കുട്ടികള്‍ ഈ ദൗത്യം ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.