അലനല്ലൂര്‍: ഗ്രാമപഞ്ചായത്തില്‍ പുതിയ സ്ഥിരം സമിതി ചെയര്‍മാന്‍മാരെ തെരഞ്ഞെ ടുത്തു. യു.ഡി.എഫ് മുന്‍ ധാരണ പ്രകാരം രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഒമ്പതാം വാര്‍ഡ് കാട്ടുകുളം പ്രതിനിധി കെ.റംലത്തും, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സനായി 21-ാം വാര്‍ഡ് പ്രതിനിധി എം. ജിഷയും ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനായി ആ റാം വാര്‍ഡ് പ്രതിനിധി എം.കെ അബൂബക്കറും തെരഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫ് ഭരി ക്കുന്ന ഗ്രാമ പഞ്ചായത്തില്‍ ഭരണ കാലയളവ് യു.ഡി.എഫിലെ കോണ്‍ ഗ്രസും മുസ്ലിം ലീഗും രണ്ടര വര്‍ഷം വീതമാണ് പങ്കിടുന്നത്. ഭരണ കാലയളവിലെ ആദ്യ രണ്ടര ലര്‍ഷം വികസനകാര്യ ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടിലും, ആരോഗ്യ വിദ്യാഭ്യാസ ചെ യര്‍പേഴ്‌സണ്‍ ലൈ ഷാജഹാനും ക്ഷേമകാര്യ ചെയര്‍മാന്‍ മഠത്തൊടി അലിയുമായി രുന്നു. ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റായിരുന്ന മുളളത്ത് ലത കാലാവ ധി പൂര്‍ത്തിയാ ക്കിയിരുന്നു. നിലവില്‍ മുസ്ലിംലീഗ് പ്രതിനിധി സജ്‌ന സത്താറാണ് ഗ്രാമ പഞ്ചായ ത്തിന്റെ പ്രസിഡന്റ്.