മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, 6 കോര്‍ പ്പറേഷനുകള്‍ എന്നിവയുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയില്‍ ആകെ 2,76,70,536 വോട്ടര്‍മാരുണ്ട്. 1,31,78,517 പുരുഷന്‍മാരും 1,44,91,779 സ്ത്രീകളും 240 ട്രാന്‍സ്‌ജെന്ററുകളും.പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23 വരെ ഓണ്‍ ലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. പട്ടികയിലെ വിവരങ്ങളില്‍ ഭേദഗതിയോ സ്ഥാന മാറ്റമോ വരുത്തുന്നതിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ കള്‍ sec.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രറല്‍ രജിസ്‌ട്രേ ഷന്‍ ഓഫീസര്‍ക്ക് നല്‍കണം. കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയും പഞ്ചായത്ത്, നഗരസഭയില്‍ സെക്രട്ടറിയുമാണ് ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍.

വോട്ടർമാരുടെ എണ്ണം ജില്ലാതലത്തിൽ

ക്രമനം.ജില്ലപുരുഷൻസ്ത്രീട്രാൻസ്ജെന്റർആകെ
1തിരുവനന്തപുരം13315391508498232840060
2കൊല്ലം10419431181882192223844
3പത്തനംതിട്ട50285857603331078894
4ആലപ്പുഴ839481944242111783734
5കോട്ടയം780749833247101614006
6ഇടുക്കി4448504603065905161
7എറണാകുളം12544161335647342590097
8തൃശ്ശൂർ12674961424545232692064
9പാലക്കാട്11208741216750202337644
10മലപ്പുറം16299101726482463356438
11കോഴിക്കോട്12088971325042242533963
12വയനാട്3060213196956625722
13കണ്ണൂർ9473411092612102039963
14കാസർഗോഡ്50214254679861048946
ആകെ  131785171449177924027670536

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!