കോട്ടോപ്പാടം : സംസ്ഥാന പാതയില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയില്‍ ആര്യമ്പാവ് റോഡ് ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പാലക്കാട് നിന്നും മൈദ കയറ്റി മഞ്ചേരിയിലേക്ക് പോവുകയായിരുന്നു ലോറി. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റി ലോറി മറിയുകയായിരുന്നുവെന്നാണ് വിവരം. ഡ്രൈവര്‍ നിഷാദ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഇതുവഴി യാത്ര ഭാഗികമായി തടസ്സപ്പെട്ടു. റോഡിന്റെ പകുതിവരെ ലോറിയും മൈദചാക്കുകളും കിടന്നതിനാല്‍ ഒരു വശത്തുകൂടെ മാത്രമാണ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞത്. അപകട വി വരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി സമീപത്തെ യുവാക്കള്‍ ഓടിയത്തിയിരുന്നു. ആപ്തമിത്ര വളണ്ടിയര്‍ അനീസാണ് വിവരം അഗ്നിരക്ഷാനിലയത്തില്‍ അറിയിച്ചത്. വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മറ്റൊരു മിനി ലോറി വിളിച്ചു വരുത്തുകയും നാട്ടുകാരുടെ സഹായത്തോടെ മൈദചാക്കുകള്‍ ആ വാഹന ത്തിലേക്ക് കയറ്റുകയും ചെയ്തു. അപകടത്തില്‍പ്പെട്ട വാഹനം റോപ്പ് ഉപയോഗിച്ച് നിവര്‍ത്തി ഗതാ ഗതം തടസ്സം നീക്കി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടി.ജയരാജന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ എം.ഷജിത്, വി.സുരേഷ്‌കുമാര്‍, കെ.ശ്രീജേഷ്, എം.ആര്‍. രാഖില്‍, ഹോം ഗാര്‍ഡ് ടി.കെ. അന്‍സല്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!