കോട്ടോപ്പാടം : കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊതുക് ദിനാച രണത്തിന്റെ ഭാഗമായി സെമിനാറും ക്വിസ് മല്‍സരവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.റജീന ടീച്ചര്‍ അധ്യക്ഷയായി. മെഡിക്കല്‍ ഓഫിസര്‍ ഡോ.സോഫിയ സെമിനാറിന് നേതൃത്വം നല്കി. സ്ഥിരം സമിതി അധ്യക്ഷരായ റീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, ജന പ്രതിനിധികളായ നസീമ.ഐ, റഷീദ.പി, ഫാര്‍മസിസ്റ്റ് പ്രവീണ്‍.പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. വിനോദ് കുമാര്‍, അബീബത്ത്. ടി, രൂപീക. വി, ജെ.പി.എച്ച്. ഐമാരായ മിനി ചാക്കോ, ലൈലമണി പി.കെ, നിഷ പി.നായര്‍, സുഷമ.എ, രാഖി രാജ് സംബന്ധിച്ചു.