മണ്ണാര്‍ക്കാട് : മണ്ഡലത്തില്‍ വിവിധ പ്രാദേശിക വികസന പദ്ധതികള്‍ക്കായി എം.എല്‍. എ ഫണ്ടില്‍ ഒരു കോടി 39 ലക്ഷം രൂപ അനുവദിച്ചതായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. രണ്ട് സ്‌കൂളുകള്‍ക്ക് ഫ്‌ലെയിം പദ്ധതിയില്‍ ബസ് വാങ്ങുന്നതിനും ഗ്രാമീണ റോഡുകളുടെ പുനുരുദ്ധാരണം, ലൈബ്രറിയ്ക്ക് കെട്ടിടം, ബസ് കാത്തിരിപ്പു കേന്ദ്രം എന്നിവയ്ക്കായാണ് തുക അനുവദിച്ചിട്ടുള്ളത്. അലനല്ലൂര്‍ പഞ്ചായത്തിലെ ചളവ ജി. യു.പി , കോട്ടോപ്പാടം പഞ്ചായത്തിലെ ജി.എം.എല്‍.പി സ്‌കൂളുകള്‍ക്കായി 22, 50, 000 രൂ പാ വീതമാണ് അനുവദിച്ചത്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ വട്ടമ്പലത്തെ വാസു സ്മാ രക ലൈബ്രറി കെട്ടിട നിര്‍മാണത്തിന് ആറ് ലക്ഷം രൂപയും ഷോളയൂര്‍ പഞ്ചായത്തി ലെ വട്ടലക്കി ബെഥനി ഇ.എം.എച്ച്.എസ് സ്‌കൂളിന് മുന്‍വശത്ത് ബസ് കാത്തിരിപ്പ് കേ ന്ദ്രം നിര്‍മിക്കുന്നതിന് രണ്ട് ലക്ഷം രൂപയും അനുവദിച്ചു.

ഗ്രാമീണ റോഡ് നവീകരണം

പെരിമ്പിടാരി ഞരളം അംഗനവാടി റോഡ് (അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്)-1000000/(പത്ത് ലക്ഷം)രൂപ, കോട്ടപ്പള്ള -പട്ടിശ്ശീരി റോഡ് (അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് )450000/(നാല് ലക്ഷത്തി അമ്പതിനായിരം )രൂപ, ചെട്ടിപ്പടി – പാറയില്‍ കുളമ്പ് റോഡ് (കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്)-1000000/(പത്ത് ലക്ഷം)രൂപ, കാപ്പു പറമ്പ് – പള്ളിപ്പാറ ജുമാ മസ്ജിദ് റോ ഡ് (കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്)-800000/(എട്ട് ലക്ഷം)രൂപ, കൊമ്പംകുണ്ട് – ശ്മശാന റോഡ് (മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി)-1000000/(പത്ത് ലക്ഷം)രൂപ, എം. ഇ. എസ് കല്ലടി കോളേജ് – കല്ലടി ഹംസ ഹാജി റോഡ് (മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി)-400000/(നാല് ലക്ഷം)രൂപ, മെഴുകുംപാറ – മല്ലീശ്വരക്ഷേത്രം റോഡ് (തെങ്കര ഗ്രാമ പഞ്ചായത്ത്)- 1000000/(പത്ത് ലക്ഷം)രൂപ, തോരപ്പറമ്പ് റോഡ് (തെങ്കര ഗ്രാമ പഞ്ചായത്ത്)-750000/(ഏഴ് ലക്ഷത്തി അമ്പതിനായിരം)രൂപ, ആശ്രമം – നെല്ലിക്കാനം റോഡ് (അഗളി ഗ്രാമ പഞ്ചാ യത്ത്)-1000000/(പത്ത് ലക്ഷം)രൂപ, കോട്ടത്തറ അറുപതാംകോളനി റോഡ് (ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് )700000/(ഏഴ് ലക്ഷം)രൂപ, കോഴിക്കൂടം മാറനട്ടി പാറ റോഡ് (ഷോള യൂര്‍ ഗ്രാമ പഞ്ചായത്ത് ) 475000/(നാല് ലക്ഷത്തി എഴുപത്തി അയ്യായിരം)രൂപ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!