അലനല്ലൂര്‍: ലോറിയില്‍ കൊണ്ട് പോവുകയായിരുന്ന ഗ്ലാസ് നിര്‍മിത അക്വേറിയം റോ ഡില് വീണ് പൊട്ടിച്ചിതറി. കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലനല്ലൂര്‍ ടൗണില്‍ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ചെന്നൈയിലേക്ക് പ്രദര്‍ശന ത്തിനായി വലിയ അക്വോറിയം ലോറിയില്‍ കൊണ്ട് പോവുകയായിരുന്നു. അലനല്ലൂര്‍ ടൗണില്‍ വെച്ച് മറ്റൊരു വാഹനത്തിന് അരികൊരുക്കി നല്‍കുന്നതിനിടെ പാതയോ രത്തെ മരത്തില്‍ തട്ടിയാണ് അക്വേറിയം റോഡിലേക്ക് വീണത്. ഇതോടെ സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. യാത്രയും ദുഷ്കരമായി. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തി റോഡിലെ ചില്ലുകള്‍ ഫയര്‍ ടെണ്ടറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കി റോഡ് ഗതഗാത യോഗ്യമാക്കി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ എസ്.അനി, എം.ആര്.രാഖില്‍, പി.കെ.രഞ്ജിത്, കെ.ശ്രീജേഷ്, കെ.വി.സുജിത്, എം.രമേഷ് എന്നിവര്‍ നേതൃത്വം നല്കി.