മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി പ്രതിരോധ പ്രവ ര്‍ത്തനങ്ങള്‍ ഊര്‍ജ്ജിമാക്കി ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും രംഗത്ത്. മൂന്ന് പേര്‍ ക്ക് രോഗം സ്ഥിരികരീക്കുകയും ഇതില്‍ രണ്ട് പേര്‍ മരണപ്പെടുകയും ചെയ്ത സാഹചര്യ ത്തിലാണ് പ്രതിരോധം ശക്തമാക്കിയത്. രോഗം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് വാര്‍ഡുകളിലെ വീടുകളില്‍ നോട്ടിസ് വിതരണം, മുഴുവന്‍ വാര്‍ഡുകളിലും മൈക്ക് വിളംബരം എന്നിവ നടത്തി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പഞ്ചായത്ത് പരിധിയിലെ സ്വകാര്യ ക്ലിനിക്കുകളിലെ ഡോക്ടര്‍മാ ര്‍ക്ക് മാര്‍ഗ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ രോഗലക്ഷണങ്ങളുമായി ചികിത്സക്കെത്തിയവരില്‍ സംശയം തോന്നി യ നാലു പേരുടെ സാമ്പിളുകള്‍ പരിശോധനക്കായി വൈറോളജി ലാബിലേക്ക് അയച്ചി ട്ടുണ്ട്. രോഗം ബാധിച്ചവരുടെ കുടുംബംഗങ്ങള്‍, സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്നവരി ല്‍ റിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രതിരോധ ഗുളിക നല്‍കിയതായി ആരോഗ്യ വ കുപ്പ് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് പരിധിയില്‍ കഴിഞ്ഞ മാസമാണ് രണ്ട് പേര്‍ എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആഴ്ച മറ്റൊരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇയാള്‍ രോഗമുക്തനായിട്ടുണ്ട്. വായുവിലൂടെ പക രുന്ന വൈറസ് രോഗമായത് കൊണ്ടും മരണത്തിന് കാരണമാകുന്നത് കൊണ്ടും കോ വിഡിന് സ്വീകരിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ തന്നെയാണ് ഈ അസുഖത്തിനും പ്രതി രോധമായി സ്വീകരിക്കേണ്ടത്.

തൊണ്ട വേദന, ജലദോഷ ലക്ഷണങ്ങള്‍, പനി എന്നീ ലക്ഷണങ്ങളുള്ളവര്‍ മാറുന്നത് വരെ വീട്ടില്‍ തുടരണമെന്ന് മുന്‍കരുതല്‍ നിര്‍ദേശത്തില്‍ പറയുന്നു. ലക്ഷണങ്ങളുള്ള വര്‍ മറ്റുള്ളവരില്‍ നിന്നും സമൂഹ്യ അകലം പാലിക്കണം. കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടക്കിടക്ക് വൃത്തിയായി സൂക്ഷിക്കണം. ല ക്ഷണങ്ങള്‍ ഉള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കണം. മാസ്‌ക് ധരിക്കുന്നത് ഉത്തമമാണ്. രോഗലക്ഷണങ്ങള്‍ സംശയിക്കുന്ന ആളുകള്‍ ഉടനെ ആരോഗ്യ പ്രവര്‍ത്തകര്‍/ആശാ പ്രവര്‍ത്തകര്‍/അടുത്തുള്ള ആരോഗ്യ കേന്ദ്രം മെഡിക്ക ല്‍ ഓഫിസര്‍ എ്നിവരെ ബന്ധപ്പെടേണ്ടതാണ്. രോഗത്തിനെതിരായ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. ഗര്‍ഭിണികള്‍, 65 വയസിന് മുക ളിലുള്ളവര്‍, മാരക രോഗങ്ങള്‍ ഉള്ളവര്‍, ലിവര്‍, കിഡ്നി മാറ്റി വെച്ചവര്‍, ക്യാന്‍സര്‍ അസു ഖ ബാധിതര്‍ എന്നിവര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇവര്‍ രോഗികളു മായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ പ്രതിരോധ മരുന്നുകള്‍ ആരോഗ്യകേന്ദ്രത്തില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!