മണ്ണാര്‍ക്കാട് : നഗരത്തിലും പരിസര പ്രദേശങ്ങളിലേയും വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീ കരിച്ച് നടന്ന മോഷണ കേസുകളിലെ പ്രതി സമാനമായ രീതിയില്‍ മറ്റു ജില്ലകളിലും മോഷണം നടത്തിയിട്ടുളളതായി പൊലിസിന്റെ കണ്ടെത്തല്‍. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മണ്ണാര്‍ക്കാട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമാ യത്. പാലക്കാട്, മലപ്പുറം,തൃശ്ശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ അടുത്തിടെ വ്യാ പാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയത് മണ്ണാര്‍ക്കാട് എത്തിയ ആള്‍ തന്നെയാ ണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഒരേ വസ്ത്രവും മുഖമൂടിയും ധരിച്ചാണ് ഇയാള്‍ എല്ലായിടങ്ങളിലും മോഷണത്തിനായി എത്തിയിട്ടുള്ളത്. മാത്രമല്ല വ്യാപാര സ്ഥാപനങ്ങളുടേയെല്ലാം പൂട്ട് പൊളിച്ചാണ് കവര്‍ച്ച നടത്തിയിട്ടുള്ളതുമെ ന്നാണ് പൊലിസ് പറയുന്നത്. ഈ സമാനതകളാണ് മോഷ്ടാവ് ഒരാള്‍ തന്നെയാണെന്ന നിഗമനത്തില്‍ പൊലിസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് മണ്ണാര്‍ക്കാട് പൊലിസ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് കുമരംപുത്തൂര്‍ ചുങ്കത്തും, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് പരിസരത്തുമായി ഏഴോളം കടക ളുടെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. പതിനായിരം രൂപയോളം നഷ്ടപ്പെട്ടു. സ്റ്റേഷന്‍ പരിധിയില്‍ മോഷണം വര്‍ധിച്ച സാഹചര്യത്തില്‍ പ്രത്യേക സംഘം തന്നെ രൂപീകരി ച്ചാണ് പൊലിസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!