കോട്ടോപ്പാടം : തിരുവിഴാംകുന്ന് ആശ്രയ സഹായ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ എല്ലാ വിധ സൗകര്യങ്ങളോടൂ കൂടിയും ഒരു വയോജന വിശ്രമ കേന്ദ്രം തുടങ്ങാന്‍ ജനകീയ കൂട്ടായ്മ യോഗത്തില്‍ തീരുമാനമായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മണി കണ്ഠന്‍ വടശ്ശേരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ദാമോദരന്‍ നമ്പീശന്‍ അധ്യ ക്ഷനായി. വയോജന കേ്ന്ദ്രത്തിനുള്ള ആദ്യഗഡു സാമ്പത്തിക സഹായം സുധടീച്ചര്‍ പ്രസിഡന്റിനു കൈമാറി. സി.പി.ഷിഹാബുദ്ധീന്‍ മാസ്റ്റര്‍, കുഞ്ഞീതു മാസ്റ്റര്‍, ആനന്ദ കൃഷ്ണന്‍, വിജയന്‍, ശ്രീകുമാര്‍, ചന്ദ്രശേഖരന്‍, രമണി ടീച്ചര്‍, സുഗതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ത്രേസ്യ സ്വാഗതവും ജയപ്രകാശ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!