മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
പാലക്കാട് : സംസ്ഥാനത്താകെ 1500 സപ്ലൈകോ ഓണം ചന്ത, 1085 കേന്ദ്രങ്ങളില്‍ കുടും ബശ്രീ ഓണ ചന്ത എന്നിങ്ങനെ ആകെ 2585 ഓണ ചന്തകളാണ് നടത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സപ്ലൈകോ ഓണം ഫെയര്‍ 2023 പാലക്കാട് കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോ-കുടുംബശ്രീ ചന്തകള്‍ക്ക് പുറമെ സഹകരണ സ്ഥാപനങ്ങളിലും ഓണച്ച ന്തകള്‍ നടത്തുന്നുണ്ട്. പൊതുവിപണിയേക്കാള്‍ വലിയ കുറവിലാണ് സപ്ലൈകോയി ലൂടെ സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കുന്നത്. സപ്ലൈകോ പോലുള്ള വിപണി ഇടപെടലിലൂടെയാണ് സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാനായത്. നെല്ലിന്റെ താങ്ങുവില ഓണത്തിന് മുമ്പ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് 19,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. 60 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങി. 13 ലക്ഷം സര്‍ക്കാര്‍ ജീവന ക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബോണസും അഡ്വാന്‍സും നല്‍കുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ വീതം 46 കോടി രൂപ വിതരണം ചെയ്യുന്നു. ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് 2000 രൂപ ഉത്സവബത്ത, തോട്ടം തൊഴിലാളികള്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സഹായം തുടങ്ങി വിപുലമായ സഹായ പദ്ധതികളാണ് സര്‍ക്കാര്‍ ഈ ഓണക്കാലത്ത് നടപ്പാക്കുന്നത്. ഇത്തരത്തില്‍ എല്ലാ വിഭാഗക്കാരെയും സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, സപ്ലൈകോ പാല ക്കാട് റീജിയണല്‍ മാനേജര്‍ എസ്. കമറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.