മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കൈതച്ചിറ മാസപ്പറമ്പ് പട്ടികജാതി കോളനി സംരക്ഷണഭിത്തിയും കുളിക്കടവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാ ടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22, 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടു ത്തി 19 ലക്ഷം രൂപ ചെലവിലാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. വാര്‍ഡ് മെമ്പര്‍ സി.പി.മുഹമ്മദലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അസി.എഞ്ചിനീയര്‍ ഇ.റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്, ഗിരീഷ് ഗുപ്ത, സാം എബ്രഹാം, തൈക്കാടന്‍ ഉമ്മര്‍, നിഷാദ്, ഷൗക്കത്ത്, ഗംഗാധരന് ചേറുംകുളം, രാധാകൃഷ്ണന്, ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.