അലനല്ലൂര്‍: എം.വി.എസ്.എസ് അലനല്ലൂര്‍ പഞ്ചായത്ത് സമിതി ട്രഡീഷണല്‍ ഇന്ഡ സ്ട്രീസ് കോ – ഓര്‍ഡിനേഷന്‍, കുടുംബശ്രീ, സൂര്യ മാര്‍ക്കറ്റിംഗ് ഏജന്‍സി എന്നിവയു ടെ സംയുക്താഭിമുഖ്യത്തില്‍ സംരഭകത്വ ശില്‍പ്പശാല നടത്തി. സംഘടന സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ദാമോദരന്‍ അധ്യക്ഷനായി. കേരള പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഓഫ് ട്രഡീഷണല്‍ ഇന്‍ഡസ്ട്രീസ് ചീഫ് ട്രൈനര്‍ സി.പി.അബ്ദുല്‍ അസീസ്, കുടുംബശ്രീ മെന്റര്‍ ജിഷ ബെന്നി, കെ.സുന്ദ രന് എന്നിവര്‍ വിവിധ മേഖലകളില്‍ പരിശീലനം നല്കി. രതിക പുത്രമണ്ണില്, ഗിരീഷ് പാക്കത്ത്, കെ.കൃഷ്ണന്‍കുട്ടി, പി.സുകുമാരന്‍, കെ.അജയന്, പി.ബിന്ദു, വി.സുരേന്ദ്രന്, കെ.വിജയകുമാരി എന്നിവര്‍ സംസാരിച്ചു. വി.സജീഷ് സ്വാഗതവും കെ.ഭാസ്കരന് നന്ദിയും പറഞ്ഞു.