മണ്ണാര്‍ക്കാട്: പിന്തുണ തരാത്ത സംസ്ഥാനങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരെവച്ച് പരി ശോധന നടത്തിയും പണംകൊടുത്ത് പാര്‍ട്ടി പിളര്‍ത്താനുള്ള ശ്രമങ്ങളുമാണ് കേന്ദ്രഭര ണകൂടം നടത്തുന്നതെന്ന് റവന്യൂമന്ത്രി കെ. രാജന്‍.’ വീണ്ടെടുക്കാം മതേതര ഇന്ത്യയെ ‘ എന്ന മുദ്രാവാക്യവുമായി എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നടന്ന സേവ് ഇന്ത്യ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലവിധത്തിലും കേ ന്ദ്രഭരണകൂടം സംസ്ഥാന സര്‍ക്കാരിനെ പിഴിയുകയാണ്. കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തെ തക ര്‍ക്കാന്‍ ബോധപൂര്‍വമായി ശ്രമിക്കുന്നു. ഫെഡറല്‍ സംവിധാനങ്ങളെപോലും അട്ടിമ റിച്ചാണ് കേന്ദ്രം കേരളത്തിനുള്ള പണം പിടിച്ചുവെക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നുള്ള പ്രചരണവും അഴിച്ചുവിടുന്നു. സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഇത്തരം നീക്കത്തിന് പ്രതിപക്ഷംപോലും കുഴലൂതുകയാണെന്നും മന്ത്രി പറഞ്ഞു.സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി അധ്യ ക്ഷനായി. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, മറ്റ് നേതാക്കളായ പി. സിദ്ധാര്‍ഥന്‍, പൊറ്റശ്ശേരി മണികണ്ഠന്‍, സുരേഷ് കൈതച്ചിറ,സുമതല മോഹന്‍ദാസ്, പി. കബീര്‍, കെ. ഷാജഹാന്‍, എ.കെ. അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു.