മണ്ണാര്‍ക്കാട്: എസ്.എഫ്.ഐ നേതൃത്വത്തില്‍ മുഹമ്മദ് മുസ്തഫ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ണാര്‍ക്കാട് നഗരത്തില്‍ വിദ്യാര്‍ഥി റാലിയും പൊതുയോഗവും സംഘടിപ്പി ച്ചു. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. അരുണ്‍ദേവ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം വിജിത്ര, സി.പി.എം ഏരിയ സെക്ര ട്ടറി യു.ടി.രാമകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍, എസ്. എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എന്‍.രശ്മി, ജില്ലാ വൈസ് പ്രസിഡന്റുമായ ഷാദു ലി, സുബിത്, ഏരിയ ഭാരവാഹികളായ സഫ്‌ന, വിഷ്ണു എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എസ്.വിപിന്‍ സ്വാഗതവും ഏരിയ സെക്രട്ടറി ഫായിസ് നന്ദിയും പറഞ്ഞു.
