തെങ്കര: അഴിമതിയ്ക്കും വികസനമുരടിപ്പിനുമെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി തെങ്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തെങ്കര ഗ്രാമ പഞ്ചായത്ത് ഓഫി സിലേക്ക് മാര്‍ച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സലാം മാസ്റ്റര്‍ ഉദ്ഘാ ടനം ചെ യ്തു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് കോല്‍പാടം അധ്യക്ഷനായി. പ്രസിഡന്റ് ഷമീര്‍ പഴേരി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ലീഗ് സെക്രട്ടറി മജീദ് തെങ്കര, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.ഹംസക്കുട്ടി, റഷീദ് കോല്‍പാടം, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.സഫ്വാന് എന്നിവര്‍ സംസാ രിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ യൂസഫ് പറശ്ശേരി സ്വാഗതവും ഇര്‍ഷാദ് കൈത ച്ചിറ നന്ദിയും പറഞ്ഞു. ലീഗ് ഭാരവാഹികളായ അബു കാവുങ്ങല്‍, ലത്തീഫ് മരുത്തുമ്മ ല്‍ യൂത്ത് ലീഗ് ഭാരവാഹികളായ ടി കെ ജംഷീര്‍, അന്‍വര്‍ മണലടി, സാദിഖ് ആനമൂളി, നൗഫല്‍ മണലടി, ഷമീര്‍ മേലാമുറി, ഉബൈദ് മുണ്ടോടന്‍, അനസ് പറശ്ശേരി എന്നിവര്‍ പങ്കെടുത്തു.