പാലക്കാട്: അനന്തമായ സാധ്യതകള്‍ തുറന്നിടുന്ന അക്കൗണ്ടിങ് മേഖലയില്‍ മികച്ച അ ക്കൗണ്ടിങ് പഠനാനുഭവമേകുന്നു ഫിന്‍സ്‌കില്‍ അക്കാദമി. വിദ്യാര്‍ഥികളില്‍ അക്കൗ ണ്ടിങ് കഴിവുകള്‍ വികസിപ്പിക്കുന്ന കേന്ദ്രമാണ് പാലക്കാട് നഗരത്തില്‍ വിക്ടോറിയ കോളജ് റോഡില്‍ ഇന്ത്യന്‍ ബാങ്കിന് പിന്നില്‍ വിവേകാനന്ദയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം. അക്കൗണ്ടിങിലും ഫിനാന്‍സിലും കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരെ വിജയപാതയിലേക്ക് എത്തിക്കാനുള്ള കഴിവുകളാണ് ഫിന്‍സ്‌കി ല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ടാലിയുടെ ഒഫീഷ്യല്‍ ലേണിംഗ് പാര്‍ട്ണര്‍ കൂടിയാണ് ഫിന്‍സ്‌കില്‍ അക്കാദമി.

ലോകത്താകമാനം സാമ്പത്തിക മാന്ദ്യത്തിന് ശേഷം കരുത്താര്‍ജ്ജിച്ച് മേഖലകളില്‍ പ്രധാനമാണ് അക്കൗണ്ടിങ്. ഈ പഠനമേഖലയില്‍ ഇന്ന് സാങ്കേതികവിദ്യ കൂടുതലായി ഉള്‍പ്പെടുത്തിയുള്ള കോഴ്‌സുകളും ഒപ്പം തൊഴില്‍ മേഖലകളും വര്‍ധിച്ചുവരുന്നത് കാ ണാം. ഏത് കോഴ്‌സ് തിരഞ്ഞെടുക്കുമ്പോഴും ജോലി സാധ്യത ഒരു പ്രധാന ഘടകമാ ണ്. ഇത്തരത്തില്‍ ജോലി സാധ്യതയേറെ ഉള്ളതാണ് അക്കൗണ്ടിങ് കോഴ്‌സുകള്‍. ചാര്‍ട്ടേഡ് അക്കൗണ്ടിന്റേയും അക്കൗണ്ടിന്റേയും ആവശ്യകത പല മേഖലകളിലും ഏറി വരി കയാണ്. ഇത്തരം ജോലികള്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്നുവെന്നതാണ് പ്രത്യേകത. പ്ലസ്ടു, ബി.കോം, എംകോം, എംബിഎ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്കെല്ലാം അവരവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള അക്കൗണ്ടിങ് കോഴ്‌സുകള്‍ തിര ഞ്ഞെടുക്കാം.

കരിയര്‍ ഭാവി അഭിവൃദ്ധിപ്പെടുത്താന്‍ പ്രാപ്തമായതാണ് ഫിന്‍സ്‌കില്‍ അക്കാദമിയിലെ കോഴ്‌സുകളെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. ഇന്റേണ്‍ഷിപ് പ്രോഗ്രാം ഇന്‍ പ്രാക്ടി ക്കല്‍ അക്കൗണ്ടിങ് ( ഐ.പി.പി.എ), സര്‍ട്ടിഫൈഡ് ബിസിനസ് അക്കൗണ്ടന്റ് (സി.ബി. എ), അഡ്വാന്‍സ്ഡ് സര്‍ട്ടിഫൈഡ് ബിസനസ് അക്കൗണ്ടന്റ് (സി.ബി.എ), ഇന്റര്‍പ്രണേഴ്‌സ് റിസോഴ്‌സ് സ്‌കില്‍, ടാലി പ്രൈം, ടാലി ആന്‍ഡ് ടി.ഡി.എസ്, ടാലി ആന്‍ഡ് ജി.എസ്.ടി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളുടെ വിഭവാസൂത്രണത്തിലെ കഴിവുകള്‍ വികസി പ്പിക്കുന്ന കോഴ്‌സുകള്‍, കൂടാതെ സംരഭകര്‍ക്കായി പ്രൊഫിറ്റ് പ്ലാനിംഗ്, റോഡ് ടു സ്റ്റാ ര്‍ട്ടപ്‌സ്, ബേസിക് ടു അഡ്വാന്‍സ്ഡ് ഇന്‍ എം.എസ്. എഫിസ്, മോഡേണ്‍ എക്‌സല്‍, ഗൂഗിള്‍ ഡാറ്റാ സ്റ്റുഡിയോ, ടാബ്ലോ, പവര്‍ ബി.ഐ തുടങ്ങിയ സാങ്കേതിക കഴിവുകള്‍ പ്രദാനം ചെയ്യുന്ന നൂതന ക്കൗണ്ടിങ് തുടങ്ങിയവയാണ് ഫിന്‍സ് സ്‌കില്‍ അക്കാദമി വാഗ്ദാനം ചെയ്യുന്നത്.വിജയകരമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിപുലമായ തൊഴി ലവസരങ്ങളും കാത്തുകിടപ്പുണ്ട്.

അക്കൗണ്ടിങ് മേഖലയില്‍ ഒരു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ളവരും പ്രാക്ടീസ് ചെയ്യുന്നവരുമായ പ്രൊഫഷണലുകളായ എച്ച്.രാജീവ് രാമനാഥ്, ഗോവിന്ദ് ശാസ്ത്രി, ശില്‍പി പെരിവാള്‍, അജിത്ത് ശിവദാസ്, എസ്.ശ്രീജിത്ത്, പി.ഹേമന്ദ് തുടങ്ങിയവരാണ് അക്കാദമിയെ നയിക്കുന്നത്. അക്കൗണ്ടിങ്, ഫിനാന്‍സ് മേഖലയില്‍ വ്യവസായത്തിന് വേണ്ടതെന്താണെന്ന് അനുഭവപരിജ്ഞാനത്തിലൂടെ തിരിച്ചറിയുന്ന പ്രമുഖരായ ഈ പരിശീലകരാണ് ഇവര്‍. വ്യവസായങ്ങള്‍ക്ക് ബാധകമാകുന്ന നികുതി നിയമങ്ങളും അ ക്കൗണ്ടിങ് നിയമങ്ങളും സങ്കീര്‍ണമാകുന്ന പുതിയ കാലഘട്ടത്തില്‍ ഒരു ബിസിനസി ന്റെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കാന്‍ വിദഗ്ദ്ധരായ അക്കൗണ്ടന്റുമാരുടെ ആവ ശ്യം ഏറിവരികയാണ്. അതു കൊണ്ട് തന്നെ വര്‍ത്തമാനകാലത്തിനും ഭാവിയിലേക്കും ആവശ്യമുള്ള നല്ല അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കുകയാണ് ഫിന്‍സ്‌കില്‍ അക്കാദ മി ലക്ഷ്യം വെയ്ക്കുന്നതെന്ന് ഫിന്‍സ്‌കില്‍ അക്കാദമിയുടെ പ്രമോട്ടറും അഡൈ്വസ റും കൂടിയായ രാജീവ് രാമനാഥ് പറഞ്ഞു. PH: 9995070001.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!