അഗളി:വില്‍പ്പനയ്ക്കായി കടത്തുകയായിരുന്ന പതിനെട്ട് ലിറ്റര്‍ വിദേശമദ്യവുമായി മണ്ണാര്‍ക്കാട് സ്വദേശി അഗളി പോലീസിന്റെ പിടിയിലായി.നായാടിക്കുന്ന് വടക്കാല വീട്ടില്‍ മുഹമ്മദ് അനസ് (43) ആണ് പിടിയിലായത്.ഉത്സവ സീസണോടനുബന്ധിച്ച് മുക്കാലി യില്‍ അഗളി എസ് ഐ രതീഷ്,സിപിഒമാരായ അന്‍വര്‍,പ്രശോഭ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പ്രത്യേക വാഹന പരിശോധന യ്ക്കിടയിലാണ് മദ്യം പിടികൂടിയത്.പിക്കപ്പ് വാനില്‍ പുതൂര്‍ ഭാഗത്തേക്ക് വിദേശമദ്യം കൊണ്ടും പോകും വഴിയാണ് പോലീ സിന്റെ പിടിയിലായത്.അനസിനെ കോടതിയില്‍ ഹാജരാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!