അഗളി: പട്ടികവര്‍ഗ്ഗ ജനതയുടെ നോവ് തിരിച്ചറിഞ്ഞ്, ആ ജനതക്ക് തങ്ങായി നിന്ന ജന കീയനായ നേതാവിനെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടപ്പെട്ടതെന്ന് ഗോത്ര വര്‍ഗ്ഗ കൂട്ടായ്മയായ തമ്പ് ‘ അനുശോചന കുറിപ്പില്‍ പറഞ്ഞു. 2013-15 കാലത്ത് അട്ടപ്പാടി പട്ടിക വര്‍ഗ്ഗ മേഖലയില്‍ തമ്പ് ‘ശിശുമരണം പഠന ത്തിലൂടെ പറത്ത് വിട്ടപ്പോള്‍ , അത് ഇല്ലായ്മ ചെയ്യുവാനും കുറച്ചു കൊണ്ടു വരുവാനും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഊരുമൂപ്പന്മാരോടും തമ്പ് അടക്കമുള്ള പട്ടിക വര്‍ഗ്ഗ കൂട്ടായ്മകളോടും എന്തെല്ലാം തരത്തിലുള്ള മുന്‍കരുതലുകളാണ് കൈ കൊള്ളേ ണ്ടതെന്ന് നേരിട്ട് ചോദിച്ചറിഞ്ഞ മനുഷ്യ സ്‌നേഹിയായ മുഖ്യമന്ത്രിയായിരുന്നു. പട്ടിക വര്‍ഗ്ഗ ഭൂമി വിഷയത്തിന് പരിഹാരം കാണുന്നതിനായി പെസ നിയമം ഏപ്രകാരം കേര ളത്തില്‍ നടപ്പിലാക്കാനാവും എന്ന് ആലോചിക്കുകയും അതിനായി അന്നത്തെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയെ കരട് നിര്‍മ്മിയ്ക്കുവാനായി ചുമതലപ്പെടുത്തിയത് അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. ശിശുമരണത്തെ തുടര്‍ന്ന് ആദിവാസി കളുടെ നോവ് നേരിട്ടറിയാന്‍ മന്ത്രിസഭയിലെ മറ്റു മന്ത്രിമാര്‍ക്കൊപ്പം അട്ടപ്പാടിയിലെ ത്തിയ മനുഷ്യ സ്‌നേഹി കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് തമ്പ് ‘ അധ്യക്ഷന്‍ രാജേന്ദ്രപ്രസാദ് അനുശോചന കുറപ്പില്‍ പറഞ്ഞു.