മണ്ണാര്‍ക്കാട്: കാടിറങ്ങിയെത്തി കാഞ്ഞിരപ്പുഴ അണക്കെട്ട് പരിസരത്ത് നിലയുറപ്പിച്ചി രുന്ന കാട്ടാനകള്‍ കാടുകയറി. മണ്ണാര്‍ക്കാട്, അഗളി ആര്‍ആര്‍ടി, പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാര്‍, പ്രദേശവാസികള്‍ എന്നിവരുള്‍പ്പട്ട നാല്‍പ്പതോളം പേരട ങ്ങുന്ന സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായാണ് രണ്ട് കാട്ടാനകള്‍ കാട് കയറിയത്. തിങ്കളാഴ്ചയാണ് കാട്ടാനകള്‍ റിസര്‍വോയറിലെത്തിയത്. റിസര്‍വോയറിലും അക്കേഷ്യാ കാടുകളിലും തമ്പടിച്ചുനില്‍ക്കുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ റിസര്‍വോയറില്‍ തങ്ങിയ കാട്ടാനകള്‍ ഇന്നലെ ഇരുമ്പകച്ചോല വെള്ളത്തോട് ഭാഗ ത്തെത്തി റിസര്‍വോയറില്‍ നീന്തി തുടിക്കുകയും ചെയ്തു. ശേഷം അണക്കെട്ട് പരിസര ത്തെ മറ്റൊരു കാട്ടിലേക്ക് കടന്നു. ഇതിനിടെ പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കാട്ടാനകള്‍ ഓടി. ബഹളം കൂട്ടിയും മറ്റും റിസര്‍വോയറിലൂടെ ആനകളെ ഇരുമ്പാമുട്ടി വനമേഖ ലയിലേക്കെത്തിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ആര്‍ ശിവപ്രസാദ്, റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, പാലക്കയം ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടാനകളെ കാടുകയറ്റിയത്. ആനകള്‍ വീണ്ടും കാടിറങ്ങാതിരിക്കാന്‍ വനപാലകര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.