മണ്ണാര്‍ക്കാട്: കേരളത്തില്‍ അനേകം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി യതോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം തീര്‍ക്കാന്‍ മുന്‍കൈയെടുത്ത ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്‌സ് (സി. കെ. സി. ടി)സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ജനറ ല്‍ സെക്രട്ടറി ഡോ. എസ്. ഷിബിനു, ട്രഷറര്‍ ഡോ.ബി.സുധീര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലയാളം സര്‍വകലാശാല ആരംഭിക്കുന്നതിനും കോളേജുക ളില്ലാത്ത മുപ്പത് നിയോജക മണ്ഡലങ്ങളില്‍ പുതിയ കോളേജുകള്‍ ആരംഭിക്കുന്നതി നും കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ കോളേജുകളിലും എയ്ഡഡ് കോളേജുകളിലും പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിനും 2011-16 കാലയളവില്‍ അന്നത്തെ വിദ്യാ ഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന് ഉറച്ച പിന്തുണ നല്‍കിയത് ഉമ്മന്‍ചാണ്ടിയെന്ന ധീ രനായ മുഖ്യമന്ത്രിയായിരുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉണര്‍വ്വും അധ്യാപകരുടെ ന്യായമായ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെടുകയും ചെയ്ത കാലവുമായിരുന്നു അതെന്നും സി.കെ.സി.ടി ഭാരവാഹികള്‍ അനുസ്മരിച്ചു.