മണ്ണാര്‍ക്കാട്: ദേശീയപാതമുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികി ത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. കാഞ്ഞിരപ്പുഴ കൊറ്റിയോട് കല്ലുവളപ്പില്‍ ഷറഫുദ്ദീന് (47) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ കൊറ്റിയോട് പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റ ഷറഫുദ്ദീനെ ആദ്യം തച്ചമ്പാറ, വട്ടമ്പലം സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഖബറടക്കം നാളെ കൊറ്റി യോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. കൊറ്റിയോട് മരം മില്ല് നടത്തുന്നയാളാണ് ഷറ ഫുദ്ദീന്‍. ഭാര്യ: അസ്മത്ത്. മക്കള്‍: ഹബീബ, ഷെബീബ്, ഷെഫീല. മരുമകന്: ഫഹനാസ്.