മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയത്തില്‍ ധനകാര്യവകുപ്പ് ജില്ലാ ഇന്‍സ്‌ പെക്ഷന്‍ സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. ഓഫീസിലെ രജിസ്റ്ററുകള്‍, ലോഗിന്‍ ബുക്കുകള്‍, വാഹനത്തിലെ ഡീസല്‍ ടാങ്കുകളും മറ്റും പരിശോധിച്ചു. വിവരങ്ങള്‍ ശേഖ രിച്ചു. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണമാണ് സംഘം അഗ്നിരക്ഷാ നിലയത്തിലെത്തിയത്.  രാവിലെയോടെ എത്തിയ സംഘം പരിശോധന കഴിഞ്ഞ് വൈകുന്നേരം നാലരയോടെയാണ് മടങ്ങിയത്. അതേസമയം പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാത്മകമാണെന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലയത്തില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പുനഃപരിശോധി ക്കും. തുടര്‍ന്നും പരിശോധന ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. ജില്ലയില്‍ മണ്ണാര്‍ ക്കാട് അഗ്‌നിരക്ഷാനിലയത്തില്‍ മാത്രമാണ് ഇന്നലെ പരിശോധന നടത്തിയിട്ടുള്ളത്. അഗ്‌നിരക്ഷാനിലയത്തില്‍ മുന്‍പ് ഡീസല്‍ തിരിമറിയുമായി ബന്ധപ്പെട്ട് ആക്ഷേപ മുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് വിജിലന്‍സ് അന്വേ ഷണം നടത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!