മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ ജീവനക്കാര്‍ക്കെതിരെ പഞ്ചായത്ത് അംഗം കൈ ക്കൂലി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ സൂചന പണിമുടക്ക് നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാലാവധി കഴിഞ്ഞ കെട്ടിട നിര്‍മാണ പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി ജഹീഫ് വിഷയത്തില്‍ ഇടപെടുകയും കൈക്കൂലി നല്‍കാത്തതി നാലാണ് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ താമസിക്കുന്നതെന്ന് ആരോപിച്ചു. ഇതോടെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മണിക്കൂറുകളോളം പണിമുട ക്കി. ഓഫിസ് പ്രവര്‍ത്തനം നിലച്ചതോടെ പ്രസിഡന്റ് എ.ഷൗക്കത്ത് ജീവനക്കാരുമായി സംസാരിച്ച് പ്രശ്‌നം അവസാനിപ്പിച്ചു. പഞ്ചായത്തില്‍ ഇത്തരമൊരു ആരോപണം ഇതു വരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അധി കൃതരെ സമീപിക്കാമെന്നും പ്രസിഡന്റ് പറഞ്ഞു. ലൈഫ് വീടുകള്‍ക്കുള്ള കെട്ടിട പെ ര്‍മിറ്റുകള്‍ സമയബന്ധിതമായി നല്‍കണമെന്ന് കെ.പി ജഹീഫ് ആവശ്യപ്പെട്ടു. കോണ്‍ ഗ്രസ് തെങ്കര മണ്ഡലം പ്രസിഡന്റ് ഹരിദാസ് ആറ്റക്കര, വി.വി. ഷൗക്കത്തലി, നൗഷാദ് ചേലഞ്ചേരി, കുരിക്കള്‍ സെയ്ത്, വട്ടോടി വേണുഗോപാല്‍, ഗിരീഷ് ഗുപ്ത തുടങ്ങിയവരു മെത്തി സെക്രട്ടറിയുമായി സംസാരിച്ചു. മണ്ണാര്‍ക്കാട് എസ്.ഐ വിവേകിന്റെ നേതൃ ത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെ ത്തിയിരുന്നു.