മണ്ണാര്‍ക്കാട്: 2023-ലെ പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബര്‍ 11 മുതല്‍ 20 വരെ നട ത്തും. പരീക്ഷാഫീസ് ജൂലൈ 15 മുതല്‍ 25 വരെ പിഴയില്ലാതെയും ജൂലൈ 26 മുതല്‍ 27 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളില്‍ (ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ) അട യ്ക്കാം. അപേക്ഷകന്‍ നേരിട്ട് ഓണ്‍ലൈനായി രജിസ്ട്രേഷനും കണ്‍ഫര്‍മേഷനും നടത്തണം. കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകള്‍ ഉള്‍പ്പെടെ പരീക്ഷാഫീസ് അതാത് പരീക്ഷാകേന്ദ്രങ്ങളി ല്‍ അടയ്ക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകര്‍ പരീക്ഷാ കേന്ദ്രത്തില്‍ മേല്‍പറഞ്ഞിരിക്കുന്ന തീയതിക്കുള്ളില്‍ അപേക്ഷ നല്‍കേണ്ടതാണ്. വിശദവിവരങ്ങള്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ (https://pareekshabhavan.kerala.gov.in).