മണ്ണാര്‍ക്കാട്: മലയോര കുടിയേറ്റമേഖലയായ പാലക്കയത്തേക്ക് കെ.എസ്.ആര്‍.ടി.സി പതിറ്റാണ്ടുകളായി നടത്തിയിരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ നിലച്ചു പോയത് യാത്ര ക്കാരെ പ്രയാസത്തിലാക്കുന്നു. സംസ്ഥാനത്തെ തെക്കുവടക്ക് ജില്ലകളില്‍ നിന്നുള്ള കുടിയേറ്റ ജനതയാണ് കാഞ്ഞിരപ്പുഴ, പാലക്കയം, ഇരുമ്പകച്ചോല പ്രദേശങ്ങളിലുള്ളത്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതല്‍ പേരും. വിശേഷാവസരങ്ങള്‍ക്കും മറ്റുമെല്ലാം നാട്ടിലേക്ക് പോകാന്‍ ഏറെ ഉപകാരപ്രദമായിരുന്ന ദീര്‍ഘദൂര സര്‍വീസുക ള്‍. എന്നാല്‍ കാലക്രമേണ ആ സര്‍വീസുകളില്‍ പലതും പതിയെ ഓര്‍മകളിലേക്ക് മറയുന്ന കാഴ്ചയായിരുന്നു.
പാലക്കയത്തേക്കുണ്ടായിരുന്ന പതിനാറ് ഹ്രസ്വദൂര സര്‍വീസുകളില്‍ മൂന്ന് പതിറ്റാണ്ടി നിടെ ബാക്കിയായത് കോട്ടയം ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്ന കോട്ടയം-പാ ലക്കയം സൂപ്പര്‍ഫാസ്റ്റ് മാത്രം. പാലാ ഡിപ്പോയില്‍ നിന്നുള്ള കാഞ്ഞിരപ്പുഴ സര്‍വീസ്, കോട്ടയം-പാലക്കയം, തൃശ്ശൂര്‍-കാഞ്ഞിരപ്പുഴ, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്രം, നിലമ്പൂര്‍ വഴിക്കടവ്, കോഴിക്കോട്, കൊട്ടാരക്കര സര്‍വീസുകളാണ് നേര ത്തെ ഉണ്ടായിരുന്നത്. പാലക്കയം- കൊട്ടാരക്കര സര്‍വീസ് കോട്ടയം ഡിപ്പോ ഏറ്റെടുത്ത് നടത്തിയിരുന്നെങ്കിലും അതും നിര്‍ത്തി പോയി. പകരം ഫാസ്റ്റ് ബസുകളൊന്നും ലഭ്യമാ യതുമില്ല. രാത്രി 8.15ന് എത്തുകയും പുലര്‍ച്ചെ നാലിന് പുറപ്പെടുകയും ചെയ്യുന്ന പാല-കാഞ്ഞിരപ്പുഴ സര്‍വീസ് മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
പാലക്കയം- കോട്ടയം സര്‍വീസ് നടത്തിയാല്‍ വരുമാനമുണ്ടാകുമെന്ന് കാണിച്ച് മണ്ണാര്‍ ക്കാട് ഡിപ്പോയില്‍ നിന്നും ഒരു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും പരി ഗണിക്കപ്പെട്ടിട്ടില്ല. അതേ സമയം വരുമാന കുറവാണ് ഓര്‍ഡിനറി സര്‍വീസുകളും നി ലയ്ക്കാനിട വരുത്തിയത്. മൂന്നാം തോടിലേക്ക് മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും നാല് മാസത്തോളം സര്‍വീസ് നടത്തിയെങ്കിലും നഷ്ടം വന്നതോടെ നിര്‍ത്തി. സ്വകാര്യ ബസു കള്‍ കൂടുതലായി ഓടിത്തുടങ്ങിയതും ഈ മേഖലയില്‍ കെ.എസ്.ആര്‍.ടി.സിയെ പ്രതി കൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.
കാഞ്ഞിരപ്പുഴ, തൃശ്ശൂര്‍, പെരിന്തല്‍മണ്ണ, പാലാ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്. പുനലൂര്‍, കൊട്ടാരക്കര, ഗുരുവായൂര്‍-ആലപ്പുഴ തുടങ്ങിയ സര്‍വീസുകളും വേണമെന്നാവശ്യപ്പെട്ട അപേക്ഷ കെ.എസ്.ആര്‍.ടി.സി മുന്നിലേക്കെത്തിയിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി യാത്രക്കാര്‍ മുറവിളി കൂട്ടു ന്ന പശ്ചാത്തലത്തില്‍ സാധ്യതപഠനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മണ്ണാ ര്‍ക്കാട് ഡിപ്പോ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ പി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു.