അലനല്ലൂര്‍ : പഞ്ചായത്തിലെ മുണ്ടക്കുന്ന് വാര്‍ഡും ഗ്ലോബല്‍ ഐകെയര്‍ എടത്തനാട്ടു കരയും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് സം ഘടിപ്പിച്ചു. മുണ്ടക്കുന്ന് അംഗനവാടിയില്‍ നടന്ന ക്യാംപില്‍ നിരവധി പേര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ക്യാംപില്‍ നിന്നും തിരഞ്ഞെടുത്ത തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് നല്‍കുമെ ന്ന് ഗ്ലോബല്‍ ഐകെയര്‍ എം.ഡി.ഫിറോസ് വരിക്കോടന്‍ അറിയിച്ചു. ചീഫ് ഒാപ്‌റ്റോ മെട്രിസ്റ്റ് ജുബൈരിയ ഫിറോസ്, സീനിയര്‍ ഓപ്‌റ്റോമെട്രിസ്റ്റ് തൗസിഫ് മുഹമ്മദ് ഓല പ്പാറ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!