അലനല്ലൂര്‍: മുറിച്ചുണ്ട്, അണ്ണാക്കിന്റെ വൈകല്യം എന്നിവയുള്ളവര്‍ക്ക് ശസ്ത്രക്രി യയും തുടര്‍ചികിത്സയും ലഭ്യമാക്കുന്നതിനായി അലനല്ലൂര്‍ വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഒര്‍ഗനൈസേഷന്‍ പ്രാഥമിക പരിശോധന ക്യാംപ് സംഘടിപ്പിച്ചു. എറണാകുളം കിന്‍ഡര്‍ ഗാര്‍ഡന്‍ ഹോസ്പിറ്റല്‍, ഓപ്പറേഷന്‍ സ്‌മൈല്‍, ഇന്‍ഗ ഹെല്‍ത്ത് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ അലനല്ലൂരിലെ വി.എഫ്.പി.ഒ ഓഫി സില്‍ നടന്ന ക്യാംപില്‍ വിവിധ ജില്ലകളില്‍ നിന്നും നിരവധി പങ്കെടുത്തു. ഒമ്പത് പേരെ ഈ മാസം 28ന് കിന്‍ഡര്‍ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുമെന്ന് സംഘാ ടകര്‍ അറിയിച്ചു. ചികിത്സാ ചെലവും ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നയാള്‍ക്കും കൂടെയുള്ളവര്‍ക്കും അഞ്ച് ദിവസം മുതല്‍ എട്ട് ദിവസം വരെ ആശുപത്രിയല്‍ കഴി യേണ്ടി വരുന്നതിനായുള്ള ചെലവും സൗജന്യമായിരിക്കും.ക്യാംപ് അലനല്ലൂര്‍ പഞ്ചായ ത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു. വി.എഫ്.പി.ഒ ചെയര്‍മാന്‍ കാസിം ആലായന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം ഐഷാബി ആറാട്ടുതൊ ടി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വേണുമാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ അരവിന്ദ ന്‍ ചൂരക്കാട്ടില്‍, ഡയറക്ടര്‍മാരായ ഷെരീഫ് പാലക്കണ്ണി, ഫസ്‌ന യൂസഫ്, ഷാജി അക്കര, ക്യാംപ് കോര്‍ഡിനേറ്റര്‍മാരായ രോഹിത് സിംഗ്, ശുഭം മൊണ്ടേല്‍ എന്നിവര്‍ സംസാരി ച്ചു.